മൂന്നാം ദിനം ......

ഇന്നത്തെ ദിനവും പതിവുപോലെ 8.45ന് തന്നെ സ്കൂളിൽ എത്തി .രാവിലെ മലയാളം ടീച്ചറായ ഉഷടീച്ചറിനെ കണ്ടു .ടീച്ചർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി .ഇന്ന് മൂന്നാമത്തെ പിരിയഡ് ആയിരുന്നു എനിക്ക് ക്ലാസ് എട്ടാം ക്ലാസിൻ്റെ അഞ്ചാമത്തെ ബാച്ചിന് .കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ചതിൻ്റെ തുടർച്ചയായി വേദം എന്ന കവിത പഠിപ്പിച്ചു .ഇടക്ക് മറ്റ് ആവശ്യങ്ങളുമായി പലരും ക്ലാസിൽ എത്തിയത് വഴി കുറച്ച് സമയം നഷ്ടമായതിനാൽ വേദം എന്ന കവിത മുഴുവനായി പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞില്ല .Peer Observation ന് വേണ്ടി സുഹൃത്തായ സൂകന്യ ക്ലാസിൽ വന്നിരുന്നു .കുട്ടികൾ ക്ലാസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് .നൽകിയ പ്രവർത്തനങ്ങളെല്ലാം കൃത്യമായി ചെയ്തു .കൊറോണയും ഓൺലൈൻ ക്ലാസുകളും തളർത്തിയ കുഞ്ഞു മനസ്സുകളിൽ കളിയും ചിരിയും അറിവും നിറയുന്നത് നേരിട്ടറിയാൻ കഴിഞ്ഞു .ഒരു പുഞ്ചിരി കൊണ്ട് ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതുമായ ക്ലാസിൽ മാസ്ക് ഒരു തടസ്സം തന്നെയാണെന്ന് പലപ്പോഴും തോന്നി .സുരക്ഷക്കാണല്ലോ പ്രാമുഖ്യം അതിനാൽ ഗ്രൂപ്പ് വർക്കുകൾ നൽകാൻ കഴിയുന്നില്ല എന്നത് പലപ്പോഴും ഒരു കുറവായി തോന്നി ...... ഇന്നത്തെ ദിനവും അങ്ങനെ കടന്നു പോയി 

Comments

Post a Comment

Popular posts from this blog

പത്തൊമ്പതാം ദിനം ചിങ്ങം 1

നാളെ മുതൽ ഓണപ്പരീക്ഷ ....

ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......