പതിമൂന്നാം ദിനം ..... ( 01/08/1996)
അതിശക്തമായ മഴക്കിടയിലും രാവിലെ 8.40 ന് തന്നെ സ്കൂളിൽ എത്തിചേർന്നു .മഴക്കിടയിലും എല്ലാ കുട്ടികളും കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു .രാവിലെ 10 A യിലെ കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി നടന്നു .അസംബ്ലി നീണ്ടു പോയതിൻ്റെ ഫലമായി ഒന്നാമത്തെ പീരിയഡ് ക്ലാസുണ്ടായിരുന്നില്ല .രാവിലെ തന്നെ ഒബ്സെർവേഷന് വേണ്ടി മായ ടീച്ചർ സ്കൂളിൽ എത്തിയിരുന്നു .ഞാൻ രാവിലെ ലെസൺ പ്ലാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .നാലമത്തെ പീരിയഡ് 9 A ക്ലാസിൽ മനുഷ്യകഥാനു ഗായികൾ എന്ന ഏകകത്തിലെ അമ്മ എന്ന പാഠഭാഗം പരിചയപ്പെടുത്തി .മായ ടീച്ചർ ക്ലാസ് ഒബ് സെർവ് ചെയ്ത് നിർദ്ദേശങ്ങളും അഭിപ്രായവും രേഖപ്പെടുത്തി .ബെനഡിക് സാർ സ്കൂളിൽ എത്തിയെങ്കിലും എൻ്റെ ക്ലാസിൽ കയറിയില്ല. കോളേജിൽ നിന്ന് കാത്തിരുന്നു കാത്തിരുന്നു അധ്യാപകർ നിരീക്ഷണത്തിന് എത്തിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ എട്ടു പേരും .രാവിലെ ക്ലാസില്ലാതിരുന്ന പ്രിയങ്കയുടെയും സാന്ദ്രയുടെ ക്ലാസുകൾ ഒഴിച്ച് മറ്റുള്ളവരുടെ ക്ലാസുകൾ എല്ലാം തന്നെ മായ ടീച്ചർ ഒബ് സെർവ് ചെയ്തു .ഉച്ചക്ക് ശേഷം ആറാമത്തെ പീരിയഡ് 8 C ക്ലാസിൽ പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന നോവലിലെ ഒരു ഭാഗമായ എണ്ണനിറച്ച കരണ്ടി പരിചയപ്പെടുത്തി .വിവർത്ത സാഹിത്യവും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി .തുള്ളി തോരാതെ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു അപ്പോഴും ........
Comments
Post a Comment