പതിനാലാം ദിവസം
രണ്ടുദിവസത്തെ മഴ അവധിക്ക് ശേഷം ഇന്ന് രാവിലെ 8.40 ന് സ്കൂളിൽ എത്തിച്ചേർന്നു .കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ടീച്ചർ പകർത്തി എഴുതാനായി നലകിയ മാസ്റ്റർ പ്ലാനിൻ്റെ ഭാഗം എഴുതിയത് രാവിലെ തന്നെ ടീച്ചറിനെ ഏല്പിച്ചു.രാവിലെ പ്രാർത്ഥന കഴിഞ്ഞ സമയത്ത് തന്നെ കോളേജിൽ നിന്നും നഥാനിയേൽ സാർ സ്കൂളിൽ എത്തിച്ചേർന്നു .ലെസൺ പ്ലാനുകൾ ഒപ്പിട്ട് നല്കിയ സാർ സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ച് മനസിലാക്കി .അച്ചീവ്മെൻ്റ് ടെസ്റ്റിൻ്റെ ബ്ലൂ പ്രിൻ്റും ചോദ്യങ്ങളും സാർ നോക്കി ഒപ്പിട്ടു നല്കി .രണ്ടാമത്തെ പീരിയഡ് 8c ക്ലാസിൽ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗം പരിചയപ്പെടുത്തി .പുറന്താൾ കുറിപ്പ് എങ്ങനെ എഴുതണമെന്നും അതിൻ്റെ ഘടനയും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി .മാതൃകയായി എം.ടി .വാസുദേവൻ നായരുടെ നാലുക്കെട്ടിൻ്റെ പുറന്താൾ കുറിപ്പ് വിദ്യാർത്ഥികൾക്ക് നല്കി .വിദ്യാർത്ഥികൾ ഗ്രൂപ്പായി ഇരുന്നു പുറന്താൾ കുറിപ്പ് തയ്യാറാക്കി .8 C യിലെ ക്ലാസ് നാഥനിയേൽ സാർ നീരിക്ഷിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു .മൂന്നാമത്തെ പീരിയഡ് 9 A യിൽ ക്ലാസുണ്ടായിരുന്നു .എനിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് 9 A ക്ലാസിലെ വിദ്യാർത്ഥികൾ എന്നെ സ്വാഗതം ചെയ്തത് .വേറിട്ടൊരു അനുഭവമായിരുന്നു എനിക്കത് .അമ്മ എന്ന പാഠഭാഗത്തിൻ്റെ ബാക്കി ഭാഗം പഠിപ്പിച്ചു .ഉച്ചക്ക് ഭക്ഷണം വിളമ്പാൻ സഹായിച്ചു .ഉച്ചക്ക് ശേഷം ഏഴാമത്തെ പീരിയഡ് 8 C ക്ലാസിൽ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗം പഠിപ്പിച്ചു തീർത്തു .കുട്ടികൾ രണ്ടാമത്തെ പീരിയഡ് എഴുതിയ പുറന്താൾ കുറിപ്പ് ക്ലാസിൽ അവതരിപ്പിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്തു .ഓരോ ഗ്രൂപ്പും വളരെ മികച്ച രീതിയിലാണ് ഈ പ്രവർത്തനം ചെയ്തത് .തുടർന്ന് ലൈബ്രറി ഡിജിറ്റലാക്കുന്നതിൻ്റെ ഭാഗമായി ലൈബ്രറി സ്റ്റോക്ക് രജിസ്റ്റർ കമ്പ്യുട്ടറിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ ചെയ്തു .ദേശീയഗാനത്തോടെ ഇന്നത്തെ പ്രവൃത്തി ദിനവും അവസാനിച്ചു .
Comments
Post a Comment