പതിനഞ്ചാം ദിനം
ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.രാവിലെ പ്രാർത്ഥനക്കുശേഷം 9.30 ന് ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ രണ്ട് പീരിയഡ് എനിക്ക് ക്ലാസൊന്നും തന്നെ ഉണ്ടായിരുന്നില്ല .മൂന്നാമത്തെ പീരിയഡ് 8 C ക്ലാസിൽ പുതിയ യൂണിറ്റ് ആരംഭിച്ചു .പൂക്കളും ആണ്ടറുതിയും എന്ന വി.ടി .ഭട്ടത്തിരിപ്പാടിൻ്റെ ലേഖനം ക്ലാസിൽ പരിചയപ്പെടുത്തി .വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടിലെ പരിചിതമായ പൂക്കളെക്കുറിച്ചും കൃഷിയെ കുറിച്ചുമൊക്കെ അഭിപ്രായം പങ്കുവെച്ചു .ഉച്ചക്ക് ഒന്നരക്ക് ആസാദ് കി അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി യു.പി.വിഭാഗം വിദ്യാർത്ഥികളുടെ ദേശഭക്തിഗാനമത്സരം നടന്നു .പ്രസ്തുത മത്സരത്തിൻ്റെ വിധികർത്താവായി ഞങ്ങളുടെ പ്രതിനിധി പ്രിയങ്ക പങ്കെടുത്തു .തുടർന്ന് കുട്ടികൾക്ക് നോട്ട് നല്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .3 .30 ന് വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു .
Comments
Post a Comment