Posts

Health club inauguration

Image
Health club inagurated by Mr. Anand Narayan on online platform

ഐക്യ 26/05/2021

Image
ഐക്യയുടെ തുടക്കം ആയിരുന്നു ഇന്ന് .മാർ തെയോഫിലക്സിലെ സോഷ്യൽ സയൻസ് അസോസിയേഷനായ ഐക്യയുടെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭയുടെ ആരാധ്യയായ മേയർ കുമാരി .ആര്യരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു  നല്ലൊരു മനുഷ്യനായാൽ മാത്രമേ നല്ലൊരു അദ്ധ്യാപികയും ഡോക്ടറും ഒക്കെ ആകാൻ നമുക്ക് കഴിയു എന്ന് മേയർ ഓർമപ്പെടുത്തി .ഐക്യ യുടെ ഐക്യം വിളിച്ചോതുന്ന തരത്തിലുള്ള പരിപാടി ആയിരുന്നു ഇത് .

സപര്യയുടെ തുടക്കം .

Image
ഈ ആഴ്ചയുടെ തുടക്കം മികച്ചതായിരുന്നു .ഞങ്ങളുടെ മലയാളം അസോസിയേഷൻ ആയ സപര്യയുടെ ഉദ്ഘാടനം ഇന്ന് ഓൺലൈനായി നടത്തി .പ്രശസ്ത സാഹിത്യകാരനും നിലമേൽ എൻ.എസ് .എസ് .കോളേജ് മലയാളം വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ: ദീപു  പി.കുറുപ്പ് ഉദ്ഘാടനം ചെയ്തു .ഇത്തിരി നേരം ഒത്തിരി ചിന്തകൾ പങ്കുവെച്ച സാറിൻ്റെ പ്രഭാഷണം മികച്ചതായിരുന്നു . ഞങ്ങളുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു .സേവനം തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും .ഞങ്ങൾക്കൊപ്പം നിന്ന് ഞങ്ങളുടെ ആദ്യത്തെ പരിപാടി വിജയമാക്കി തീർത്തവർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു ......

ഓൺ ലൈൻ ക്ലാസുകളുടെ ഒരാഴ്ച കൂടി

ഈ ആഴ്ചയിലെ തുടക്കദിനം അവധി ആയിരുന്നു .തുടർന്നുള്ള ദിവസം ആൻസി ടീച്ചർ അരിസ്റ്റോട്ടിലിനെ പരിചയപ്പെടുത്തി .ജോജു സാറിൻ്റെ സെമിനാറുകൾ തീർക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും ഈ ആഴ്ച .ജിബി  ടീച്ചർ എടുത്ത സെമിനാർ ടോപ്പിക്കുകൾ വീണ്ടും വിശദമാക്കി .നഥാനിയൽ സാർ ബെഞ്ചമിൻ ബ്ലൂoസിൻ്റെ ടാക്സോണമി പരിചയപ്പെടുത്തി .മഴയും കൊറോണയും ദുരിതം തീർക്കുന്ന ഒരാഴ്ച കൂടി കടന്നു പോയി .നാളെ എന്താകുമെന്ന ചിന്ത ഭരിക്കുന്ന ലോകത്തിലെ ഒരാഴ്ച കൂടി കടന്നു പോയി .

പുതിയ മാസം പഴയപോലെ ഓൺലൈൻ ക്ലാസ്

ഇന്ന് രാവിലെ ഓപ്ഷണൽ ക്ലാസിൽ വിവിധതരം ഭാഷാ വ്യവഹാര രുപങ്ങൾ എന്ന വിഷയത്തിൽ സെമിനാർ എടുത്തു .ജിബി  ടീച്ചറിൻ്റെ ക്ലാസിൽ വർഷയും ഉത്തര യും ചേർന്ന് MI തിയറി സെമിനാർ എടുത്തു .

വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച ഒരാഴ്ച

സെമിനാറുകൾ നിറഞ്ഞ ഒരാഴ്ച ആണ് കടന്ന് പോയത് .ജോജു സാർ ,ജിബി ടീച്ചർ ,നാദാനിയൽ സാർ ,മായ ടീച്ചർ തുടങ്ങിയവരുടെ സെമിനാറുകൾ അവതരിപ്പിച്ചു .28/04/2021 ന് കോവിഡ് മഹാമാരിയെ എങ്ങനെ അതിജീവിക്കാം എന്നതിനെ സംബന്ധിച്ച് പ്ലാനിങ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ഒരു പ്രഭാഷണം സംഘടിപ്പിച്ചു .അടുത്ത് പരിചയമുള്ള ഡോക്ടറായ ഹേമ ഫ്രാൻസിസ് മേഡത്തിനെ പ്രഭാഷണത്തിന് ക്ഷണിച്ചത് ഞാനായിരുന്നു .എൻ്റെ വ്യക്തിപരിചയം ഞാൻ പ്ലാനിങ് ഫോറത്തിന് വേണ്ടി ഉപയോഗിച്ചു .ഡോക്ടർ വളരെ മികച്ച  രീതിയിൽ പ്രഭാഷണം നടത്തി .ഇതിനിടയിൽ ഫിസിക്കൽ സയൻസിലെ സുഹൃത്തായ ബിജിക്ക് അപകടം പറ്റി എന്ന വാർത്ത ഒത്തിരി വിഷമിപ്പിച്ചു .ദൈവാനുഗ്രഹം കൊണ്ട് ബിജി സുഖം പ്രാപിച്ചു വരുന്നു .ഡാൻസ് ദിനത്തിനോട് അനുബന്ധിധിച്ച് കോളേജ് യൂണിയൻ വീഡിയോ റിലീസ് ചെയ്തു .മികച്ച ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒത്തിരി അഭിനന്ദനം അർഹിക്കുന്നു .... ഒരാഴ്ച കൂടി കടന്നു പോയി ഒപ്പം ഏപ്രിൽ മാസവും .......

ക്ലാസുകൾ ഓൺലൈൻ വഴിയെ .......

കൊറോണയുടെ രണ്ടാം വരവിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ് .ഇലക്ഷൻ വോട്ടെണ്ണലിന് ശേഷം ലൈവ് ക്ലാസുകളിലേക്ക് പോകാം എന്ന പ്രതീക്ഷക്കു മേൽ കരിനിഴൽ വീഴ്ത്തുന്ന കണക്കുകളാണ് .ഇന്ന് രാവിലെ ആൻസി ടീച്ചറിൻ്റെ ക്ലാസായിരുന്നു .ടീച്ചർ ഇന്ന് രവീന്ദ്രനാഥ ടഗോറിനെ പരിചയപ്പെടുത്തി .ക്യാമറ ഓണാക്കി മുഖം കാണിച്ചു കൊണ്ടാണ് ഇന്നത്തെ ആദ്യത്തെ ക്ലാസ് കടന്ന് പോയത് .തുടർന്ന് ഫിസിക്കൽ എജ്യുക്കേഷൻ്റെ സവിശേഷതകളും പ്രയോജനങ്ങളും എല്ലാം ജോർജ് തോമസ് സാറ് പരിചയപ്പെടുത്തി .തുടർന്ന് ടെക്നോളജിയിലെ സെമിനാർ അവതരണം ഇന്നും തുടർന്നു .