Posts

അവസാനഘട്ട ഒരുക്കം

Image

ഓണാഘോഷം

Image

നാളെ മുതൽ ഓണപ്പരീക്ഷ ....

B.Edകോഴ്സിലെ ഏറ്റവും പ്രധാന ഘട്ടം തന്നെയാണ് Internship. ഞാൻ എൻ്റെ രണ്ട് സെമസ്റ്ററുകളിലെ ട്രെയിനിങും പൂർത്തിയാക്കിയത് പേരൂർക്കട ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലാണ് .മൂന്നാമത്തെ സെമസ്റ്ററിലെ പ്രാക്ടീസ് കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണം ഓൺ ലൈനും ഓഫ് ലൈനും ചേർന്ന രീതിയായിരുന്നു .എന്നാൽ നാലമത്തെ സെമസ്റ്റർ പൂർണ്ണമായും സ്കൂളിൽ തന്നെ ചെയ്യാൻ കഴിഞ്ഞു .ഈ ഒരു കാലയളവിലെ അനുഭവങ്ങൾ അധ്യാപനജീവിതത്തിലെ ഏക്കാലത്തെയും മുതൽ കൂട്ട് തന്നെയാണ് .രാവിലെ റോഡ് ക്രോസ് ചെയ്യിക്കാൻ നില്ക്കുന്ന മിടുക്കികളായ SPC കുട്ടികളുടെ Good morning ൽ തുടങ്ങുന്ന ഓരോ ദിനവും അനുഭവങ്ങളുടെ വിശാലമായ ലോകം തന്നെയാണ് സമ്മാനിക്കുക .കുഞ്ഞുകുഞ്ഞുകുസൃതികൾക്കൊപ്പം പഠിക്കാനും സംശയങ്ങൾ ചോദിക്കാൻ കാണിക്കുന്ന ഉത്സാഹവും  സന്തോഷം തന്നെയാണ് സമ്മാനിക്കുന്നത് .ഭാരപ്പെട്ട റെക്കോർഡ് ബുക്കും ചാർട്ടുകളും PPT ഉൾപ്പെടുന്ന ടീച്ചിങ് ഏയ്ഡുകളും ഉറക്കം നഷ്ടപ്പെടുത്തിയപ്പോൾ എല്ലാ ആശങ്കകളും ആകുലതകളും ടീച്ചറെ എന്ന ഒറ്റ വിളിയിൽ അലിഞ്ഞ് ഇല്ലാതാകുന്നത് അറിയുന്നുണ്ടായിരുന്നു പലപ്പോഴും .ജൂലായ് 13 ന് തുടങ്ങിയ ആ നല്ല നാളുകൾ 26 ന് അവസാനിക്കുന്നു എന്നോർക്കുമ്പോൾ ചെറിയ നൊമ്പ...

ഇരുപത്തിയൊന്നാം ദിനം ബോധവൽക്കരണം

Image

ഇരുപതാം ദിനം .......

ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു .ഡയഗ്നോസ്റ്റിക് ടെസ്റ്റിന് ആവശ്യമായ ചോദ്യപേപ്പർ തയ്യാറാക്കി .മൂന്നാമത്തെ പീരിയഡ് 8 C ക്ലാസിൽ പഠിപ്പിച്ച ഭാഗത്തിൻ്റെ നോട്ട് നല്കി .തുടർന്ന് ഡിജിറ്റൽ ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .ഉച്ചക്ക് ഭക്ഷണം വിളമ്പാൻ സഹായിച്ചു .ഉച്ചക്ക് ശേഷം അച്ചീവ്മെൻ്റ് ടെസ്റ്റിൻ്റെ മാർക്ക് വിശകലനം ചെയ്തു .

പത്തൊമ്പതാം ദിനം ചിങ്ങം 1

Image
ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു .രണ്ടാമത്തെ പീരിയഡ് 9 A ക്ലാസിൽ മനുഷ്യ കഥാനുഗായികൾ എന്ന ഏകകത്തെ ആസ്പദമാക്കി അച്ചീവ്മെൻ്റ് ടെസ്റ്റ് നടത്തി . തുടർന്ന് വിദ്യാർത്ഥികളോട് ചിങ്ങം 1 കർഷക ദിനത്തെക്കുറിച്ച് സംവദിച്ചു . ഉച്ചക്ക് ശേഷം 6 മത്തെ പിരീയഡ് 8 സി ക്ലാസിൽ കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം എന്ന കെ.പി.അപ്പൻ്റെ ലേഖനം പഠിപ്പിച്ചു .വിദ്യാർത്ഥികൾ തങ്ങൾ കണ്ടിട്ടുള്ള മേഘങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ക്ലാസിൽ പങ്കു വെച്ചു . 7, 8 പീരിയഡുകൾ 9 A ക്ലാസിൽ എൻ .പി .മുഹമ്മദിൻ്റെ കളിപ്പാവകൾ എന്ന നോവൽ ഭാഗം പഠിപ്പിച്ചു .ഇടക്ക് വിദ്യാർത്ഥികൾക്കുള്ള ഓണ പരീക്ഷ ടൈംടേബിൾ എത്തി .അതിനാൽ ഇത്തിരി നേരം അത് ചർച്ച ചെയ്തു .

പതിനെട്ടാം ദിനം എനിക്ക് പനി രണ്ട് ദിനങ്ങൾ നഷ്ടപ്പെടുത്തി 😒😒😒

ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു .NSS ക്യാമ്പ് നടക്കുന്നതിനാൽ ഞങ്ങളെ ഇന്ന് +2 കൊമേഴ്സ് ക്ലാസിലേക്ക് മാറ്റി .രാവിലെ ടൈം ടേബിൾ അനുസരിച്ച് ക്ലാസ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല .രാവിലെ ഫിസിക്കൽ എജ്യുക്കേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .ഉച്ചക്ക് 5 ,6 പീരിയഡുകൾ 8 C ക്ലാസിൽ മുക്തകങ്ങൾ പരിചയപ്പെടുത്തി .5 മത്തെ പീരിയഡ് പനി കാരണം വരാതിരുന്നപ്പോൾ സാന്ദ്രക്ക് നല്കിയ പീരിയഡ് എനിക്ക് തിരികെ നല്കിയതാണ് .എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതി വാങ്ങി .കുട്ടികളുടെ അഭിപ്രായങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു .56 കുട്ടികളുള്ള ക്ലാസിൽ എല്ലാവരെയുo എല്ലാ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നല്കുക പ്രായോഗികമല്ല .എന്നാലും ഓരോ തവണയും വ്യത്യസ്തരായ കുട്ടികൾക്ക് അവസരം നല്കാറുണ്ട് .അത്തരം പരിഭവങ്ങളുo മനസിലാക്കുന്നു .എൻ്റെ മാതാപിതാക്കൾ കഴിഞ്ഞ് എനിക്ക് ഏറ്റവും അടുപ്പo തോന്നിയത് ടീച്ചറിനോട് എന്ന വാക്യവും മനസിൽ സൂക്ഷിക്കുന്നു.  ഏഴാമത്തെ പീരിയഡ് 9 A ക്ലാസിൽ കളിപ്പാവകൾ എന്ന പാഠഭാഗം ആരംഭിച്ചു .സമയ പരിമിതി മൂലം മുൻകുട്ടി നിശ്ചയിച്ച എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്...

പതിനേഴാം ദിനം

ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു .പ്രാർത്ഥനക്ക് ശേഷം 9.30 ന് ക്ലാസ് ആരംഭിച്ചു .നാലമത്തെ പീരിയഡ് 9 A ക്ലാസിൽ നഗരത്തിൽ ഒരു യക്ഷൻ എന്ന കവിത പഠിപ്പിക്കുന്നതിന് വേണ്ടി യക്ഷൻ എന്ന വിഭാഗത്തെക്കുറിച്ചും കാളിദാസൻ്റെ മേഘസന്ദേശത്തെക്കുറിച്ചും വിദശീകരിക്കുകയും ആറ്റൂർ രവിവർമ്മയെ പരിചയപ്പെടുത്തുകയും ചെയ്തു . ആറാമത്തെ പീരിയഡ് 8 C ക്ലാസിൽ പൂക്കളും ആണ്ടറുതിയും എന്ന പാഠഭാഗം പഠിപ്പിച്ചു .30 ലെസൺ പ്ലാനിന് പുറത്തുള്ള പാഠഭാഗമായിരുന്നു അത് .7 ,8 പീരിയഡുകൾ 9 A ക്ലാസിൽ നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗം ചർച്ച ചെയ്തു .കുട്ടികൾ പ്രസ്തുത കവിതക്ക് ഗ്രൂപ്പായി തിരിഞ്ഞ് ഈണം കണ്ടെത്തി അവതരിപ്പിച്ചു .

പതിനാറാം ദിനം

രാവിലെ 8.45 ഓടെ സ്കൂളിൽ എത്തി. രാവിലെ കുട്ടികൾക്ക് കൊടുക്കേണ്ട നോട്ട് എഴുതി തയ്യാറാക്കി .നാലാമത്തെ പിരിയഡ് 9 A ക്ലാസിൽ ബഷീറിൻ്റെ അമ്മ എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും കുട്ടികളുടെ സംശയ നിവാരണം നടത്തുകയും ചെയ്തു .ഉച്ചക്ക് ഭക്ഷണം വിളമ്പാൻ സഹായിച്ചു .6 മത്തെ പീരിയഡ് 8 C ക്ലാസിൽ പൂക്കളും ആണ്ടറുതിയും എന്ന പാഠഭാഗം പഠിപ്പിച്ചു .തുടർന്ന് ലൈബ്രറി ഡിജിറ്റൽ ആക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .

പതിനഞ്ചാം ദിനം

ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു.രാവിലെ പ്രാർത്ഥനക്കുശേഷം 9.30 ന് ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ രണ്ട് പീരിയഡ് എനിക്ക് ക്ലാസൊന്നും തന്നെ ഉണ്ടായിരുന്നില്ല .മൂന്നാമത്തെ പീരിയഡ് 8 C ക്ലാസിൽ പുതിയ യൂണിറ്റ് ആരംഭിച്ചു .പൂക്കളും ആണ്ടറുതിയും എന്ന വി.ടി .ഭട്ടത്തിരിപ്പാടിൻ്റെ ലേഖനം ക്ലാസിൽ പരിചയപ്പെടുത്തി .വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടിലെ പരിചിതമായ പൂക്കളെക്കുറിച്ചും കൃഷിയെ കുറിച്ചുമൊക്കെ അഭിപ്രായം പങ്കുവെച്ചു .ഉച്ചക്ക് ഒന്നരക്ക് ആസാദ് കി അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി യു.പി.വിഭാഗം വിദ്യാർത്ഥികളുടെ ദേശഭക്തിഗാനമത്സരം നടന്നു .പ്രസ്തുത മത്സരത്തിൻ്റെ വിധികർത്താവായി ഞങ്ങളുടെ പ്രതിനിധി പ്രിയങ്ക പങ്കെടുത്തു .തുടർന്ന് കുട്ടികൾക്ക് നോട്ട് നല്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .3 .30 ന് വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു .

പതിനാലാം ദിവസം

രണ്ടുദിവസത്തെ മഴ അവധിക്ക് ശേഷം ഇന്ന് രാവിലെ 8.40 ന് സ്കൂളിൽ എത്തിച്ചേർന്നു .കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ടീച്ചർ പകർത്തി എഴുതാനായി നലകിയ മാസ്റ്റർ പ്ലാനിൻ്റെ ഭാഗം എഴുതിയത് രാവിലെ തന്നെ ടീച്ചറിനെ ഏല്പിച്ചു.രാവിലെ പ്രാർത്ഥന കഴിഞ്ഞ സമയത്ത്  തന്നെ കോളേജിൽ നിന്നും നഥാനിയേൽ സാർ സ്കൂളിൽ എത്തിച്ചേർന്നു .ലെസൺ പ്ലാനുകൾ ഒപ്പിട്ട് നല്കിയ സാർ സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ച് മനസിലാക്കി .അച്ചീവ്മെൻ്റ് ടെസ്റ്റിൻ്റെ ബ്ലൂ പ്രിൻ്റും ചോദ്യങ്ങളും സാർ നോക്കി ഒപ്പിട്ടു നല്കി .രണ്ടാമത്തെ പീരിയഡ് 8c ക്ലാസിൽ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗം പരിചയപ്പെടുത്തി .പുറന്താൾ കുറിപ്പ് എങ്ങനെ എഴുതണമെന്നും അതിൻ്റെ ഘടനയും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി .മാതൃകയായി എം.ടി .വാസുദേവൻ നായരുടെ നാലുക്കെട്ടിൻ്റെ പുറന്താൾ കുറിപ്പ് വിദ്യാർത്ഥികൾക്ക് നല്കി .വിദ്യാർത്ഥികൾ ഗ്രൂപ്പായി ഇരുന്നു പുറന്താൾ കുറിപ്പ് തയ്യാറാക്കി .8 C യിലെ ക്ലാസ് നാഥനിയേൽ സാർ നീരിക്ഷിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു .മൂന്നാമത്തെ പീരിയഡ് 9 A യിൽ ക്ലാസുണ്ടായിരുന്നു .എനിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് 9 A ക്ലാസിലെ വിദ്യാർത്ഥികൾ എന്നെ സ്വാഗതം ചെയ്...

പതിമൂന്നാം ദിനം ..... ( 01/08/1996)

Image
അതിശക്തമായ മഴക്കിടയിലും രാവിലെ 8.40 ന് തന്നെ സ്കൂളിൽ എത്തിചേർന്നു .മഴക്കിടയിലും എല്ലാ കുട്ടികളും കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു .രാവിലെ 10 A യിലെ കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി നടന്നു .അസംബ്ലി നീണ്ടു പോയതിൻ്റെ ഫലമായി ഒന്നാമത്തെ പീരിയഡ് ക്ലാസുണ്ടായിരുന്നില്ല .രാവിലെ തന്നെ ഒബ്സെർവേഷന് വേണ്ടി മായ ടീച്ചർ സ്കൂളിൽ എത്തിയിരുന്നു .ഞാൻ രാവിലെ ലെസൺ പ്ലാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .നാലമത്തെ പീരിയഡ് 9 A ക്ലാസിൽ മനുഷ്യകഥാനു ഗായികൾ എന്ന ഏകകത്തിലെ അമ്മ എന്ന പാഠഭാഗം പരിചയപ്പെടുത്തി .മായ ടീച്ചർ ക്ലാസ് ഒബ് സെർവ് ചെയ്ത് നിർദ്ദേശങ്ങളും അഭിപ്രായവും രേഖപ്പെടുത്തി .ബെനഡിക് സാർ സ്കൂളിൽ എത്തിയെങ്കിലും എൻ്റെ ക്ലാസിൽ കയറിയില്ല. കോളേജിൽ നിന്ന് കാത്തിരുന്നു കാത്തിരുന്നു അധ്യാപകർ നിരീക്ഷണത്തിന് എത്തിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ എട്ടു പേരും .രാവിലെ ക്ലാസില്ലാതിരുന്ന പ്രിയങ്കയുടെയും സാന്ദ്രയുടെ ക്ലാസുകൾ ഒഴിച്ച് മറ്റുള്ളവരുടെ ക്ലാസുകൾ എല്ലാം തന്നെ മായ ടീച്ചർ ഒബ് സെർവ് ചെയ്തു .ഉച്ചക്ക് ശേഷം ആറാമത്തെ പീരിയഡ് 8 C ക്ലാസിൽ പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന നോവലിലെ ഒരു ഭാഗമായ എണ്ണനിറച്ച ...

പന്ത്രണ്ടാം ദിനം

ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു . പ്രാർത്ഥനക്ക് ശേഷം 9.30 ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ പീരിയഡ് എനിക്ക് ക്ലാസൊന്നും ഉണ്ടായിരുന്നില്ല .രണ്ടാമത്തെ പീരിയഡ് ഇംഗ്ലീഷ് അധ്യാപികയായ പ്രിയങ്കക്കൊപ്പം 9 A ക്ലാസിൽ പോയി .മൂന്നാമത്തെ പീരിയഡ് 8 C ക്ലാസിൽ പോയി ആ വാഴ വെട്ട് എന്ന പാഠഭാഗം പഠിപ്പിച്ചു കഴിഞ്ഞു പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പൂർത്തിയാക്കുകയും ചെയ്തു .തുടർന്ന് ലൈബ്രറി പുസ്തകങ്ങൾ ഡിജിറ്റലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .12.30 ന് ഉച്ചഭക്ഷണം വിളമ്പുന്നതിന് സഹായിച്ചു .1.30 ന് പരിസ്ഥിതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട റാലി നടത്തി സ്കൂളിൽ തുടർന്ന് ലെസൺ പ്ലാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .

പതിനൊന്നാം ദിനം

Image
ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു .പ്രാർത്ഥനക്ക് ശേഷം 9.30 ക്ലാസുകൾ ആരംഭിച്ചു .രണ്ടാമത്തെ പീരിയഡ് 9 A ക്ലാസിൽ കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗം പരിചയപ്പെടുത്തി .നോട്ട് ബുക്ക് സബ്മിറ്റ് ചെയ്യാത്തവരോട് നോട്ട് ബുക്ക് സബ്മിറ്റ് ചെയ്യണം എന്നു പറയുകയും എല്ലാ പ്രവർത്തനങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കേണ്ടതിൻ്റ പ്രാധാന്യവും ബോധ്യപ്പെടുത്തി .തുടർന്ന് YMCA യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആർത്തവകാല ശുചിത്വം ,ആർത്തവകാല പ്രശ്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഗോകുലം മെഡിക്കൽ കോളേജിലെ ഡോ: ശ്രീദേവി ക്ലാസെടുത്തു .വിദ്യാർത്ഥിനികൾക്ക് വളരെ പ്രയോജനകരമായ ക്ലാസായിരുന്നു .ഉച്ചക്ക് ശേഷം 6 മത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന പാഠഭാഗം ചർച്ച ചെയ്തു .7 ,8 പീരിയഡ് 9 A ക്ലാസിൽ മാധവിക്കുട്ടിയുടെ കീറിപ്പൊളിഞ്ഞ ച കലാസ് എന്ന പാഠഭാഗം പഠിപ്പിച്ചു .നല്ലൊരു ദിനം കൂടി കടന്നു പോയി ......  YMCA  സ്കൂളിന് വേണ്ടി സാനിറ്ററി നാപ്കിൻ വിതരണം ചെയ്തു 

പത്താം ദിവസം

Image
ഇന്ന് രാവിലെ 8.30 ന് കോളേജിൽ എത്തി ചേർന്നു .സാറിനെ കണ്ട് ലെസൺ പ്ലാനും ചാർട്ടും ഒപ്പിട്ട്  9.30 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു .രാവിലെ മുതൽ ഉച്ചവരെ ടൈംടേബിൾ അനുസരിച്ച് എനിക്ക് ക്ലാസൊന്നും ഉണ്ടായിരുന്നില്ല .അതിനാൽ 6 Bക്ലാസിൽ ടീച്ചർ വരാത്തതിന് പകരം പോകുകയും കണക്ക് ക്ലാസിൻ്റെ പീരിയഡ് ആയതിനാൽ അവരെ കൊണ്ട് കണക്ക് ചെയ്യിപ്പിച്ചു ,അതിന് ശേഷം കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും ചെയ്തു .തുടർന്ന് ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .9 A ക്ലാസിലെ കുട്ടികളുടെ മലയാളം നോട്ട് ബുക്ക് നോക്കി നല്കുകയും ചെയ്തു .ഉച്ചക്ക് ശേഷം 6 മത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന കഥയുടെ ബാക്കി കുറച്ച് ഭാഗം ചർച്ച ചെയ്തു .തുടർന്ന് 9 A ക്ലാസിലായിരുന്നു ക്ലാസ് സമയക്കുറവും ഇൻ്റർവെൽ കഴിഞ്ഞ് കുട്ടികൾ കൃത്യസമയത്ത് ക്ലാസിൽ എത്താത്തതും കാരണം എഴുത്തുകാരിയെ പോലും പൂർണ്ണമായി പരിചയപ്പെടുത്താൻ കഴിയാതെ പോയി .നാളെ മുതൽ കൃത്യസമയത്ത് ക്ലാസിൽ എത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ചെയ്തു .  6 Bക്ലാസിലെ ഇത്തിരി നല്ല നേരം ......

ഒമ്പതാം ദിനം

ഇന്ന് രാവിലെ 8.45ന് തന്നെ സ്കൂളിൽ എത്തി .രാവിലെ സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു .അതിന് ശേഷം 9.45നാണ് ഇന്ന് റഗുലർ ക്ലാസ് ആരംഭിച്ചത് .രാവിലെ ലെസൺ പ്ലാനുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്തു .നാലാമത്തെ പീരിയഡ് 9 A ക്ലാസിൽ സെൻ കഥ ചർച്ച ചെയ്യുകയും ,മനുഷ്യ കഥാനുഗായികൾ എന്ന ഏകകം പരിചയപ്പെടുത്തുകയും ചെയ്തു .ഉച്ചക്ക് അനീഷ് സാറിനെക്കണ്ട് ലെസൺ പ്ലാൻ ഒപ്പിട്ടു വാങ്ങി .6 മത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന പാഠഭാഗത്തിലെ ആദ്യഭാഗം ചർച്ച ചെയ്തു .കുട്ടികൾ കണ്ടിട്ടുള്ള കാർഷകരുടെ അവസ്ഥ ക്ലാസിൽ പങ്ക് വെച്ചു .3.30 ന് വീട്ടിലേക്ക് യാത്ര തിരിച്ചു 

എട്ടാം ദിനം

ഇന്ന് രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തി ചേർന്നു .രാവിലെത്തെ രണ്ട് പീരിയഡ് എനിക്ക് ക്ലാസൊന്നുo ഉണ്ടായിരുന്നില്ല .മുന്നാമത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന പാഠഭാഗവും എഴുത്തുകാരനെയും പരിചയപ്പെടുത്തി .ക്ലാസിലെ രണ്ടു കുട്ടികളുടെ പിറന്നാൾ ആയിരുന്നു .ആ കുട്ടികളെ വിഷ് ചെയ്തു .ഉച്ചക്ക് ഭക്ഷണം വിളമ്പാൻ സഹായിച്ചു .ഉച്ചക്ക് ശേഷം 8 C ക്ലാസിലെ കുട്ടികളുടെ മലയാളം നോട്ട് നോക്കി തെറ്റുകൾ തിരുത്തി നല്കി .

ഏഴാം ദിവസം

Image
ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു .രാവിലെ 9.20ന് ചാന്ദ്രദിനത്തോടനുബന്ധിധിച്ചുള്ള അസംബ്ലി ഉണ്ടായിരുന്നു .ഒത്തിരിക്കാലത്തിന് ശേഷമാണ് ഒരു സ്കുൾ അസംബ്ലിയിൽ പങ്കെടുത്തത് .വ്യത്യസ്തമായ ആശയങ്ങളും കവിതയും കഥയുമൊക്കെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു .അസംബ്ലിക്ക് ശേഷം രണ്ടാമത്തെ പീരിയഡ് 8 C യിൽ വഴിയാത്രാ എന്ന പാഠഭാഗത്തിൻ്റെ ബാക്കി പഠിപ്പിച്ചു .അനീഷ് സാർ ക്ലാസിൽ എത്തുകയും ക്ലാസിന് ശേഷം ക്ലാസിനെക്കുറിച്ചുള്ള അഭിപ്രായം പറയുകയും ചെയ്തു .മുന്നാമത്തെ പീരിയഡ് 9 A ക്ലാസിൽ വെള്ളച്ചാട്ടത്തിൻ്റെ ഇടി മുഴക്കം എന്ന പാഠഭാഗത്തിൻ്റെ ബാക്കി ഭാഗം ചർച്ച ചെയ്യുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു .ഉച്ചക്ക് ചാന്ദ്ര ദിനത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ നടന്നു .ഉച്ചക്ക് ശേഷം 7മത്തെ പീരിയഡ് 8 C യിൽ വഴിയാത്ര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .

ആറാം ദിനം

Image
ഇന്ന് 4 പീരിയഡ് ക്ലാസുണ്ടായിരുന്നു .ചെറിയ ശാരീരികമായ അവശതകൾ ഉണ്ടായിരുന്നെങ്കിലും 4 പീരിയഡും ക്ലാസെടുത്തു .കവിതയുടെ ക്ലാസ് ഒബ് സെർവ് ചെയ്തു .

അഞ്ചാം ദിനം ...... സന്തോഷം

Image
ഇന്ന് രാവിലെ 8.45 കഴിഞ്ഞപ്പോൾ തന്നെ സ്കൂളിൽ എത്തിച്ചേർന്നു .രാവിലെ എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു .ഉച്ചക്ക് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങൾ ആഡിറ്റോറിയത്തിൽ നിന്ന് ലാബിലേക്ക് മാറി .ടെസ്റ്റ് ട്യുബുകൾക്കും വിവിധ രാസലായനികൾക്കും ഇടയിലായിരുന്നു പിന്നെയുള്ള സമയം .അനീഷ് സാറിനെ കണ്ടു ലെസൺ പ്ലാനുകൾ വിശദീകരിക്കുകയും ഒപ്പിട്ടു വാങ്ങുകയും ചെയ്തു .സാർ കുട്ടികളെക്കുറിച്ച് അന്വേഷിക്കുകയും ചില കുട്ടികളിൽ  പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുകയും ചെയ്തു .ക്ലാസിലെ ഓരോ കുട്ടികളുമായി ഇത്രയും അധികം അടുപ്പം സൂക്ഷിക്കുന്ന ഓരോ കുട്ടികളെയും വ്യക്തമായി മനസിലാക്കിയ സാർ മറ്റ് അധ്യാപകർക്ക് ഒരു മാതൃക തന്നെയാണ് .6 മത്തെ പിരിയഡ് 8 സിയിൽ  വഴിയാത്ര എന്ന പാഠഭാഗത്തിൻ്റെ ആദ്യം ഭാഗം പഠിപ്പിച്ചു .പണ്ടത്തെ കാലത്തെ യാത്രയെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ വിദ്യാർത്ഥികൾ വളരെ കൗതുകപൂർവ്വം ആണ് പ്രതികരിച്ചത് .7മത്തെ പിരിയഡ് 9 A യിൽ സക്കറിയയുടെ ഒരു ആഫ്രിക്കൻ യാത്ര എന്ന സഞ്ചാര സാഹിത്യ കൃതിയുടെ ഒരു ഭാഗമായ വിക്ടോറിയ വെള്ളച്ചാട്ടം കണ്ട അനുഭവം വ...